കൊല്ലം: ബി.ജെ.പി കൊല്ലം ജില്ലാ അദ്ധ്യക്ഷനായി ബി.ബി ഗോപകുമാർ ചുമതലയേറ്റു. ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ മുൻ അദ്ധ്യക്ഷൻ ജി.ഗോപിനാഥിൽ നിന്ന് ഓഫീസ് രേഖകൾ അദ്ദേഹം ഏറ്റുവാങ്ങി. ബി. ജെ.പി ആശയങ്ങളും ആദർശങ്ങളും ഉയർത്തി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ ജില്ലയിൽ നടപ്പാക്കാൻ താൻ പ്രതിജ്ഞാ ബദ്ധനാണന്നും എല്ലാ പ്രവർത്തകരെയും സമഭാവനയോടെ ചേർത്തു നിർത്തി ജില്ലയുടെ വികസന പദ്ധതികൾക്ക് രൂപം നൽകുമെന്നും ബി.ബി ഗോപകുമാർ പറഞ്ഞു. മുൻ ജില്ലാ അദ്ധ്യക്ഷൻ ജി.ഗോപിനാഥ്, മേഖലാ സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ, ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ്, ആർ.എസ്.എസ് വിഭാഗ് കാര്യവാഹ് വി.മുരളീധരൻ, ബി .രാധാമണി എന്നിവർ സംസാരിച്ചു.