madavana
പ്രൊഫ. മാടവന ബാലകൃഷ്ണ പിള്ള

കൊല്ലം: മീയ്യണ്ണൂർ കൊട്ടറ ശങ്കരമംഗലം ഹയർസെക്കൻഡറി സ്കൂൾ സ്ഥാപക മാനേജർ എൻ. ഗോപാലപിള്ള മെമ്മോറിയൽ അവാർഡിന് അർഹനായ എം.ജി സർവകലാശാല സ്കൂൾ ഒഫ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ജേർണലിസം മുൻ ഡയറക്ടറും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ പ്രൊഫ. മാടവന ബാലകൃഷ്ണപിള്ളയ്ക്ക് ഇന്ന് അവാർഡ് സമർപ്പിക്കും. സ്കൂൾ ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് അവാർഡ്.

ഇന്ന് രാവിലെ 9.30ന് നടക്കുന്ന സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ അവാർഡ് വിതരണവും സമ്മേളനവും മലയാള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ജി. വിശ്വനാഥൻ പിള്ള അദ്ധ്യക്ഷത വഹിക്കും. എൻഡോവ്മെന്റ്, കാഷ് അവാർഡ് വിതരണം കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പോൾ മണലിൽ നിർവഹിക്കും.

എസ്.എൻ കോളേജ് മലയാള വിഭാഗം മുൻ മേധാവി പ്രൊഫ. കുമ്മിൾ സുകുമാരൻ മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പൽ സുമ എബ്രഹാം, സ്റ്റാഫ് സെക്രട്ടറി ആർ. ഉണ്ണിരാജൻ തുടങ്ങിയവർ സംസാരിക്കും. ഉച്ചയ്ക്ക് 12 മുതൽ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും.