ഓച്ചിറ: ഇന്ത്യൻ ദന്തൽ അസോസിയേഷൻ മാവേലിക്കര ബ്രാഞ്ച് സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഓച്ചിറയിൽ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റായി ഡോ. ആർ. രാജേഷിനെ തിരഞ്ഞെടുത്തു. കേരള ദന്തൽ കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.വി. സനൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. ചേർത്തല വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ജയൻ, എെ.ഡി.എ മാവേലിക്കര സെക്രട്ടറി ഡോ. എം. ശിവകുമാർ, ഡോ. സവിത്, ഡോ. ലാലു, ഡോ. രാഖീ രാജേഷ്, ഡോ. സുനിലാലു തുടങ്ങിയവർ സംസാരിച്ചു.