ചവറ: നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും നിലവിൽ മോശമായ ഭൗതികസാഹചര്യങ്ങളിൽ നട്ടം തിരിയുകയാണ്. ആശുപത്രിയുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത എൻ. വിജയൻപിള്ള. എം.എൽ.എ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ ഫലമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 46.43 കോടി രൂപയുടെ വികസന പദ്ധതി നടപ്പിലാക്കുന്നു. ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് 26 കോടി രൂപയും ലാബ് സൗകര്യങ്ങൾക്കായി 22കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഓപ്പറേഷൻ തിയേറ്ററുകൾ ഉൾപ്പെടുത്തിയാണ് നിർമ്മാണം പൂർത്തീകരിക്കുക.
കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 2 ന് രാവിലെ 10ന് മന്ത്രി കെ.ക. ഷൈലജ നിർവഹിക്കും. എൻ. വിജയൻപിള്ള എം.എൽ.എ അദ്ധ്യക്ഷത വഹിക്കും, എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും. കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിനാണ് നിർമ്മാണച്ചുമതല.