sastamkotta
ശാസ്താംകോട്ടയിൽ ഉദ്ഘാടനം ചെയ്ത ബസ് കാത്തിരിപ്പ് കേന്ദ്രം

ശാസ്താംകോട്ട: കാത്തിരിപ്പിന് വിരാമമിട്ട് കുന്നത്തൂർ നിയോജക മണ്ഡലത്തിലെ രണ്ട് കാത്തിരിപ്പുകേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു. അധുനിക സജ്ജീകരണങ്ങളോടെ ശാസ്താംകോട്ട ടൗൺ, ആഞ്ഞിലിമൂട് എന്നിവിടങ്ങളിൽ നിർമ്മിച്ച കേന്ദ്രങ്ങളാണ് ഉദ്ഘാടനം ചെയ്തത്. മറ്റ് നാലിടങ്ങളിലും കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. ഇവിടെ വൈദ്യുതി കണക്ഷൻ ലഭ്യമാക്കുക എന്ന കടമ്പ മാത്രമാണ് അവശേഷിക്കുന്നത്.

ചക്കുവള്ളി, കാരാളിമുക്ക്, കടപ്പ, പതാരം, മലനടക്ക് കിഴക്ക് എന്നിവിടങ്ങളിലെ കാത്തിരിപ്പ് കേന്ദ്രങ്ങളാണ് ഉദ്ഘാടനത്തിനായി തയാറാകുന്നത്.

1.7 കോടി രൂപ ചെലവിൽ ആകെ 25 കാത്തിരിപ്പ് കേന്ദ്രങ്ങളാണ് നിയോജകമണ്ഡലത്തിലാകെ നിർമ്മിക്കുന്നത്. ശാസ്താംകോട്ടയിലെ കാത്തിരിപ്പുകേന്ദ്രത്തിന്റെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു. വാർഡംഗം എസ്. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി, പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ. കൃഷ്ണകുമാർ, അംഗങ്ങളായ ലോറൻസ്, ടി.ആർ. ബീന ശാസ്താംകോട്ട സി.ഐ വി.എസ് പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ഓരോ പഞ്ചായത്തിലേയും പ്രധാന കവലകളിൽ കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമ്മിക്കുന്നത്. ഇവയുടെ ഉദ്ഘാടനം വൈകുന്നത് സംബന്ധിച്ച് മുമ്പ് കേരളകൗമുദി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് ധൃതഗതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

ഇത് പ്രധാന പ്രത്യേകതകൾ.......................


മനോഹരമായ മേൽക്കൂര

ആവശ്യത്തിന് ഇരിപ്പിടങ്ങൾ

ലൈറ്റുകളും, ഫാനും

എഫ്.എം റേഡിയോ

മൊബൈല്‍ ഫോണ്‍ ചാർജിംഗ്

സി.സി.ടി.വി കാമറ

ഇത് പൊലീസ് സ്റ്റേഷനുമായി ബന്ധിപ്പിക്കും

............................................

ചെലവ്:1.7 കോടി രൂപ

നിർമ്മിക്കുന്നത്: 25 എണ്ണം

ഉദ്ഘാടനം ചെയ്തത്:2 എണ്ണം

പൂർത്തിയായി: 4 എണ്ണം

ബാക്കിയുള്ളത്: 19 എണ്ണം