കൊല്ലം: മത്സ്യോല്പന്ന കയറ്റുമതി സ്ഥാപനമായ കപ്പിത്താൻസ് ഗ്രൂപ്പ് കമ്പനികളുടെ ഉടമ ശക്തികുളങ്ങര കപ്പിത്താൻസ് മാനറിൽ അൽഫോൺസ് ജോസഫ് (67) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ശക്തികുളങ്ങര സെന്റ് ജോൺ ഡി. ബ്രിട്ടോ ദേവാലയ സെമിത്തേരിയിൽ.
മറൈൻ സീഫുഡ് എക്സ്‌പോർട്ട്സ് അസോസിയേഷൻ കേരള റീജിയണൽ മാനേജിംഗ് കമ്മിറ്റി അംഗം, മത്സ്യത്തൊഴിലാളി മിനിമം വേജസ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
2006ൽ മികച്ച സമുദ്രോല്പന്ന കയറ്റുമതിക്കുള്ള കേന്ദ്രസർക്കാരിന്റെയും മറൈൻ എക്സ്‌പോർട്ട് ഡെവലപ്മെന്റ് അതോറിട്ടിയുടെയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
കപ്പിത്താൻസ് എക്സ്‌പോർട്ടിംഗ് കമ്പനി, കപ്പിത്താൻസ് മറൈൻ എക്സ്‌പോർട്സ് ഇന്ത്യ, കപ്പിത്താൻസ് ഫിഷറീസ്, കപ്പിത്താൻ തിയേറ്റർ, ബ്രോണി ഫ്യുവൽസ്, ബ്രോണി സീഫുഡ്, കപ്പിത്താൻസ് ബംഗ്ലോ റിസോർട്ട് (മൂന്നാർ) തുടങ്ങിയവയാണ് കപ്പിത്താൻസ് ഗ്രൂപ്പ് സ്ഥാപനങ്ങൾ.
കാവനാട് മുക്കാട് മലയിൽ കുടുംബാംഗം ജന്നിഫർ അൽഫോൺസാണ് ഭാര്യ. മക്കൾ: അനുജ അബ്രഹാം, അനീറ്റ അനൂപ്, അരുൺ അൽഫോൺസ്, അമിത്ത പീറ്റർ ഓസ്റ്റിൻ. മരുമക്കൾ: അബ്രഹാം ജോസഫ്, അനൂപ് ശ്രീകുമാർ, ബിൻസി അരുൺ, പീറ്റർ ഓസ്റ്റിൻ.