ഏൂരൂർ: എസ്.എൻ.ഡി.പി യോഗം 471-ാം നമ്പർ ആലഞ്ചേരി ശാഖയിൽ പഞ്ചലോഹ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയും ക്ഷേത്രസമർപ്പണവും നടന്നു.
ശിവഗിരി മഠത്തിലെ സ്വാമി ബോധിതീർത്ഥ സ്വാമികൾ പ്രതിഷ്ഠാകർമ്മങ്ങൾക്ക് നേതൃത്വം നൽകി. ക്ഷേത്രം തന്ത്രി ആചാര്യ പി.ബി. ത്യാഗരാജൻ പൂജാദികർമ്മങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് സ്വാമി ബോധിതീർത്ഥ അനുഗ്രഹപ്രഭാഷണം നടത്തി. വൈകിട്ട് മൂന്നിന് നടന്ന മഹാഘോഷയാത്രയിൽ നൂറുകണക്കിന് ശ്രീനാരായണീയർ അണിനിരന്നു. പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യോഗം ഡയറക്ടർ ബോർഡ് അംഗം ജി. ബൈജു, ശാഖാ പ്രസിഡന്റ് എൻ. ഭാസ്‌കരൻ, സെക്രട്ടറി എസ്. രാജേന്ദ്രൻ തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
ഗുരുക്ഷേത്രസന്നിധിയിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ഏരൂർ ജംഗ്ഷൻ ആലഞ്ചേരി വർക്ക്ഷോപ്പ് ജംഗ്ഷൻ എന്നിവിടങ്ങളിലൂടെ ആലഞ്ചേരി വഴി ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന ക്ഷേത്രസമർപ്പണ സമ്മേളനം യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.
യോഗം ഡയറക്ടർ ബോർഡ് അംഗം ജി. ബൈജു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യൂണിയൻ മുൻ സെക്രട്ടറി എസ്. സദാനന്ദൻ, ശാഖാ പ്രസിഡന്റ് എൻ. ഭാസ്‌കരൻ തുടങ്ങിയവർ സംസാരിച്ചു.