sh

കൊ​ല്ലൂർ​വി​ള: മു​സ്ലിംലീ​ഗ് മുൻ ജി​ല്ലാ സെ​ക്ര​ട്ട​റി കൊ​ല്ലൂർവി​ള​ പ​ള്ളി​മു​ക്ക് ക​ലു​ങ്ങു​മു​ക്ക് തേ​ജ​സ് ന​ഗർ ഷൈ​നി മൻ​സി​ലിൽ ഐ.ഷം​സു​ദ്ദീൻ (മിഠാ​യി 66) നി​ര്യാ​ത​നാ​യി. കൊ​ല്ലൂർ​വി​ള മു​സ്ലിം ജ​മാ​അ​ത്ത് മുൻ​ ജോയിന്റ് സെ​ക്ര​ട്ട​റി, കൊ​ല്ലൂർ​വി​ള സർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മുൻ ​ഡ​യ​റ​ക്ടർ ബോർ​ഡ് അം​ഗം, പ​ള്ളി​മു​ക്ക് ഫാ​ത്തി​മാ മെ​മ്മോ​റി​യൽ ട്രെ​യി​നിം​ഗ്​ കോ​ളേ​ജ് പി.ആർ.ഒ എ​ന്നീ നി​ല​ക​ളിൽ പ്ര​വർ​ത്തി​ച്ചി​ട്ടു​ണ്ട്.

വ​ട​ക്കേ​വി​ള​ മ​ണ​ക്കാ​ട് മ​ണ​മേൽ വീ​ട്ടിൽ പ​രേ​ത​നാ​യ ഇ​ബ്രാ​ഹിം കു​ട്ടി​യു​ടെ​യും സൈ​ന​ബാ ബീ​വി​യു​ടെ​യും മ​ക​നും മ​ണ​മേൽ കു​ടും​ബാം​ഗ​വു​മാ​ണ്. ക​ബ​റ​ട​ക്കം ഇന്ന് രാ​വി​ലെ 9ന് കൊ​ല്ലൂർ​വി​ള മു​സ്‌​ലിം ജ​മാ​അ​ത്ത്​ കർ​സ്ഥാ​നിൽ. ഭാ​ര്യ: ഷൈ​ല. മ​ക്കൾ: ഷൈ​നി, സി​മി​യ. മ​രു​മ​ക്കൾ: സി​ദ്ദീ​ഖ് (ദു​ബാ​യ്), ഷി​ബു (സൗ​ദി).