കൊല്ലം: എം. ശശിയുടെ 'സ്മരണകളിരമ്പും' എന്ന നോവലിന്റെ പ്രകാശനം എഴുത്തുകാരൻ പി. കേശവൻ നായർ നിർവഹിച്ചു. നോവലിസ്റ്റ് എം. സുജയ് പുസ്തകം ഏറ്റുവാങ്ങി. യോഗത്തിൽ കവി മുഖത്തല ജി. അയ്യപ്പൻപിള്ള അദ്ധ്യക്ഷത വഹിച്ചു. കവി. എസ്. അരുണഗിരി, മുൻ കൗൺസിലർ സുരേഷ് ബാബു, ജി. ബാബുരാജൻ എന്നിവർ സംസാരിച്ചു.