mukesh-mla
മൃഗസംരക്ഷണ വകുപ്പും ജന്തുദ്രോഹ നിവാരണ സമിതിയും ചേർന്ന് സംഘടിപ്പിച്ച ജന്തുക്ഷേമ പക്ഷാചരണം സെമിനാർ എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പ്രകൃതിയെന്ന സർവകലാശാലയിൽ നിന്ന് പഠിക്കാൻ കുട്ടികൾ തയ്യാറാവണമെന്ന് എം. മുകേഷ് എം.എൽ.എ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പും ജന്തുദ്രോഹ നിവാരണ സമിതിയും ചേർന്ന് സംഘടിപ്പിച്ച ജന്തുക്ഷേമ പക്ഷാചരണം ബോധവൽക്കരണ സെമിനാർ നീരാവിൽ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരന്തങ്ങൾ ഒന്നിന് പുറകെ മറ്റൊന്നായി വരുമ്പോൾ മൃഗങ്ങളെയും പക്ഷികളെയും നാം കൂടുതൽ സ്നേഹിച്ചു പോകും. മൃഗസംരക്ഷണം പൊതുസിലബസിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ.കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. പൗൾട്രി കോർപ്പറേഷൻ ചെയർപേഴ്സൺ ജെ. ചിഞ്ചുറാണി, ഡോ. പി. ബാഹുലേയൻ,​ മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടർമാരായ ഡോ. ഡി. ഷൈൻകുമാർ, ഡോ. ബി. അജിത് ബാബു, ഹെഡ്മിസ്ട്രസ് എസ്.കെ. മിനി,​ സി. ജനാർദ്ദനൻ പിള്ള, ജി. സത്യരാജ് എന്നിവർ സംസാരിച്ചു.