കൊല്ലം: മഹാത്മാഗാന്ധിയുടെ എഴുപത്തിരണ്ടാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കൊല്ലം എക്സൈസ് റേഞ്ച് ഓഫീസ്, വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജി എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും സിഗ്നേച്ചർ കാമ്പയിനും സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ ഡോ. അനിതാ ശങ്കർ ഉദ്ഘാടനം ചെയ്തു. പ്രിവന്റീവ് ഓഫീസർ പി.എൽ. വിജിലാൽ ബോധവൽക്കരണ ക്ളാസ് നയിച്ചു. വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളായ ഡോ. ആനന്ദൻ, എസ്. സീത, ദീപാ രാജേന്ദ്രൻ, എക്സൈസ് ഉദ്യോഗസ്ഥരായ, നന്ദകുമാർ, ട്രീസ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് പ്രൊഫസർ കണ്ണൻ സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ നികേത് എസ്. ധരൻ നന്ദിയും പറഞ്ഞു.
തുടർന്ന് ലഹരി വിരുദ്ധ ജീവിത ഭൂപടത്തിന് വിദ്യാർഥികളുടെ കയ്യൊപ്പ് എന്ന മുദ്രാവാക്യത്തോടെ സിഗ്നേച്ചർ ക്യാമ്പയിനും നടന്നു.