sp
ഇടമൺ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ വാർഷിക ആഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകരുടെ യാത്രയയപ്പ് സമ്മേളനവും ജില്ലാ റൂറൽ പൊലീസ് സൂപ്രണ്ട് ഹരിശങ്കർ ഉദ്ഘാടനം ചെയ്യുന്നു.സ്കൂൾ മാനേജർ ഡി.ശാന്തമ്മ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ മുംതാസ് ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം താഹിറ ഷെറീഫ് തുടങ്ങിയവർ വേദിയിൽ

പുനലൂർ:വിദ്യാർത്ഥികളുടെ കഴിവ് അവരവർ തന്നെ പ്രകടിച്ചാൽ മാത്രമേ നല്ല നിലയിൽ എത്താൻ കഴിയുകയുള്ളൂ എന്ന് റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ട് ഹരിശങ്കർ പറഞ്ഞു. ഇടമൺ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 41-ാം വാർഷിക ആഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരുടെ യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ് വി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.

തെന്മല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. ഗോപിനാഥപിള്ള, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗം താഹിറ ഷെറീഫ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ മുംതാസ് ഷാജഹാൻ, മുൻ പ്രിൻസിപ്പൽ എം.ഒ. മാത്യൂ, അദ്ധ്യാപകരായ വി.ജെ. സുരേഷ്, എൻ. രവികുമാർ, എസ്. സന്ധ്യ, കോ ഓർഡിനേറ്റർ സ്റ്റാർസി രത്നാകരൻ തുടങ്ങിയവർ സംസാരിച്ചു. പ്രഥമാദ്ധ്യാപിക കെ.എസ്. ജയ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ ജി. അനിൽകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ശശിധരൻ പിള്ള നന്ദിയും പറഞ്ഞു.

27 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന സ്കൂൾ പ്രിൻസിപ്പൽ ജി. അനിൽകുമാർ, അദ്ധ്യാപകരായ റെജി എബ്രഹാം, എസ്. ജ്യോതി എന്നിവരെ സ്കൂൾ മാനേജർ ഡി. ശാന്തമ്മ പുരസ്കാരം നൽകി ആദരിച്ചു. പിന്നീട് കുട്ടികളുടെ കലാപരിപാടികളും നടന്നു.