കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിലെ പൂർവ്വവിദ്യാർത്ഥി സംഘടനയായ അലൂമ്നി അസോസിയേഷന്റെ 14-ാം വാർഷിക സമ്മേളനവും അസോസിയേഷൻ ഗുരുദക്ഷിണയായി കോളേജിന് സമർപ്പിക്കുന്ന ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും ലൈബ്രറി സമുച്ചയത്തിന്റെ ഉദ്ഘാടനവും ഇന്ന് രാവിലെ 10.30ന് എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയും എസ്.എൻ. പോളിടെക്നിക് കോളേജ് ഗവേണിംഗ് ബോഡി ചെയർമാനുമായ വെള്ളാപ്പള്ളി നടേശൻ നിർവ്വഹിക്കും.
കോളേജ് പ്രിൻസിപ്പൽ വി. അജിത് അദ്ധ്യക്ഷത വഹിക്കും. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ലൈബ്രറി സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. ജി.എസ്. ജയലാൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.ആർകിടെക്ട് വി.ആർ. ബാബുരാജ്, കോൺട്റാക്ടർമാരായ എസ്. അനിൽകുമാർ, എസ്. വിജയൻ. പൂർവ്വ അദ്ധ്യാപകർ, ജീവനക്കാർ എന്നിവരെ ആദരിക്കും.
എസ്.എൻ. ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുബാഷ്, കൊല്ലം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, ചാത്തന്നൂർ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് മെമ്പർ രേഖ എസ്. ചന്ദ്രൻ, ഡിപ്പാർട്ട്മെന്റ് തലവൻമാരായ വി. സന്ദീപ്, എസ്.എസ്. സീമ, കെ.ജെ. സുധീർ, സ്റ്റാഫ് സെക്രട്ടറി എസ്. ദീപ, ഓഫീസ് സൂപ്രണ്ട് ഡി. പ്രസാദ്, അലൂമ് നി ചാപ്റ്റർ യു.എ.ഇ പ്രസിഡന്റ് എം. ജോയ്സി, അലൂമ്നി ബാംഗ്ളൂർ ചാപ്റ്റർ പ്രസിഡന്റ് ഗോപാലകൃഷ്ണൻ, കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ അലൂമ്നി ചാപ്റ്റർ പ്രസിഡന്റുമാരായ വി. ജ്യോതി, സുനിൽകുമാർ, സുരേഷ് ദാമോദരൻ, സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ എസ്. ആദർശ് എന്നിവർ പ്രസംഗിക്കും. അലൂമ് നി അസോസിയേഷൻ സെക്രട്ടറി വി.എം. വിനോദ് കുമാർ സ്വാഗതവും, മുൻ എസ്.എൻ. പോളിടെക്നിക് പ്രിൻസിപ്പൽ ബി. ജീവൻ കൃതജ്ഞതയും പറയും.