കൊല്ലം: നെടുമ്പന പഞ്ചായത്തിലെ പള്ളിമൺ നദിക്ക് കുറുകെ ഇളവൂർ - പള്ളിമൺ പാലത്തിന് കിഫ്ബിയിൽ ഉൾപ്പെടുത്തി ഏഴ്‌കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.
കൊല്ലം- കൊട്ടാരക്കര താലൂക്കുകളെ ബന്ധിപ്പിക്കുന്ന പാലം പ്രദേശവാസികളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. പാലത്തിന് 62.2 മീറ്റർ നീളവും 11 മീറ്റർ വീതിയും ഉണ്ടായിരിക്കും. 700 മീറ്റർ നീളത്തിൽ രണ്ട് വശത്ത് നിന്നും അപ്രോച്ച് റോഡുകൾ നിർമ്മിച്ചാണ് പാലം പൂർത്തിയാക്കുക. പാലം യാഥാർത്ഥ്യമാകുന്നതോടെ കൊല്ലം-ആയൂർ, കേരളപുരം, പുത്തൂർ റോഡുകളിലേക്ക് വേഗം എത്തിച്ചേരാം. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ജനകീയ കമ്മിറ്റി രൂപീകരിക്കുമെന്നും മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.
പാലം
നീളം: 62.2 മീറ്റർ
വീതി:11 മീറ്റർ
അപ്രോച്ച് റോഡുകൾ: 700 മീറ്റർ