class
:സംസ്ഥാന വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തിൽ അഞ്ചൽ ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതി, പി ഗോപാലൻ ലൈബ്രറി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിശീലനക്ലാസ് വനിതാ കമ്മിഷൻ അംഗം അഡ്വ എം എസ് താര ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: സംസ്ഥാന വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തിൽ അഞ്ചൽ ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതി, പി. ഗോപാലൻ ലൈബ്രറി എന്നിവയുടെ സഹകരണത്തോടെ ജാഗ്രതാ സമിതി അംഗങ്ങളെയും കുടുംബശ്രീ പ്രവർത്തകരെയും സന്നദ്ധ സംഘടനാ പ്രതിനിധികളെയും പങ്കെടുപ്പിച്ച് പരിശീലനക്ലാസ് സംഘടിപ്പിച്ചു. അഞ്ചൽ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി വനിതാ കമ്മിഷൻ അംഗം എം.എസ്. താര ഉദ്ഘാടനം ചെയ്തു. അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റി ബെച്ചികൃഷ്ണ പഠനക്ളാസ് നയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. ഷിജു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ മുരളി, പഞ്ചായത്തംഗങ്ങളായ വി. സുനിതകുമാരി, എസ്. ഷീല, ശിവകുമാർ, നസീമ ബീവി, സലീം, മേബൽ റോയി, അഞ്ചൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ ജി.എസ്. ബിനു, പി. ഗോപാലൻ ലൈബ്രറി സെക്രട്ടറി ലെനു ജമാൽ, പ്രസിഡന്റ് വി.വൈ. വർഗീസ് എന്നിവർ സംസാരിച്ചു. ഗീതാകുമാരി സ്വാഗതവും ബിന്ദുമുരളി നന്ദിയും രേഖപ്പെടുത്തി.