കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയായ പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ കൊല്ലം കടപ്പാക്കട ഹരിശ്രീ നഗറിൽ ജെയിംസ് (30) കുണ്ടറ പൊലീസിന്റെ പിടിയിലായി. ഇയാൾ പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് പുറമേ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്തിരുന്നു. കുണ്ടറ എസ്. ഐ വിദ്യാധിരാജ്, സി.പി.ഒമാരായ റിജു, സിബി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.