kunnathur
പോരുവഴി അമ്പലത്തുംഭാഗം ജയജ്യോതി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ നടന്ന സൈക്ളത്തോൺ എക്സൈസ് സി.ഐ സുനിൽകുമാരൻ നായർ ഫ്ലാഗ് ഓഫ് ചെയ്യുന്നു

കുന്നത്തൂർ: പോരുവഴി അമ്പലത്തുംഭാഗം ജയജ്യോതി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം സെൽ വിമുക്തിയുടെയും എക്സൈസ് വകുപ്പിന്റെയും പോരുവഴി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ 'ശരിയോരം' സൈക്ളത്തോൺ നടത്തി. ഇതോടനുബന്ധിച്ച് നടന്ന യോഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ബിനീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷാജി ഡെന്നിസ് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് സി.ഐ സുനിൽകുമാരൻ നായർ ഫ്ലാഗ് ഓഫ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ സഹദുള്ള സന്ദേശം നൽകി. പ്രിൻസിപ്പൽ എസ്.എൻ. ഹാര, ഷാനു ഫിലിപ്പ്, പി.ടി.എ സെക്രട്ടറി ജെ.സുനിൽ, ലഹരി വിരുദ്ധ ക്ലബ് കോ ഓർഡിനേറ്റർ ധന്യ, ഗോപകുമാർ, രാജേന്ദ്രൻ, കവിത രാധാകൃഷ്ണൻ, വി. സജി എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ സൈക്കിൾ റാലി, എൻ.സി.സി കേഡറ്റ്, വോളണ്ടിയർമാർ, വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.