കുന്നത്തൂർ: കുന്നത്തൂർ ഗ്രാമപഞ്ചായത്തിന്റെയും സാമൂഹികക്ഷേമ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. തുരുത്തിക്കര എം.ടി.യു.പി സ്കൂളിൽ നടന്ന ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗീതാകുമാരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം തെങ്ങുംതുണ്ടിൽ രാധാകൃഷ്ണപിള്ള, ഐ.സി.ഡി.എസ് സൂപ്പർവൈസർ പത്മലത, സ്കൂൾ എച്ച്.എം സാജൻ സക്കറിയ, എച്ച്.ഐ സജിത എന്നിവർ സംസാരിച്ചു. ലീന ബോധവൽക്കരണ ക്ലാസ് നയിച്ചു.