inc
തെന്മല പഞ്ചായത്തിലെ ഉറുകുന്നിൽ നിന്ന് ആരംഭിച്ച ജനകീയ പ്രക്ഷോഭ ജ്വാല പദയാത്ര മുൻ എം. പി എൻ. പീതാംബരകുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി ഉറുകുന്ന് കെ. ശശിധരൻ, ഭാരതീപുരം ശശി, സി. വിജയകുമാർ, അഞ്ചൽ സോമൻ തുടങ്ങിയവർ സമീപം

പുനലൂർ:ഡി.സി.സി ബിന്ദുകൃഷ്ണ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാല പദയാത്രയ്ക്ക് കിഴക്കൻ മലയോരമേഖലയിൽ ആവേശകരമായ വരവേൽപ്പ് നൽകി. തെന്മല പഞ്ചായത്തിലെ ഉറുകുന്നിൽ നിന്ന് ഇന്നലെ രാവിലെ 8.30ന് ആരംഭിച്ച പദയാത്ര മുൻ എം.പി എൻ. പീതാംബരകുറുപ്പ് പദയാത്രാ ക്യാപ്ടൻ ബിന്ദുകൃഷ്ണക്ക് ത്രിവർണ്ണപതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഉറുകുന്ന് കോളനി, എം.എൻ. ജംഗ്ഷൻ, താഴെപുളിമുക്ക്, സബ്സ്റ്റേഷൻ, ഇടമൺ-34, കുന്നുംപുറം, ഇടമൺ എൽ.പി.എസ്, കമ്പനിക്കട, വെള്ളിമല, ക്ഷേത്രഗിരി, പ്ലാച്ചേരി, താമരപ്പള്ളി, കലയനാട്, വാളക്കോട്, ടി.ബി. ജംഗ്ഷൻ വഴി പര്യടനം നടത്തിയ പദയാത്ര വൈകിട്ട് 7.30ന് പുനലൂർ പോസ്റ്റ് ഓഫീസ് കവലയിൽ സമാപിച്ചു.

സമാപന സമ്മേളനം മുൻ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയി ഉദ്ഘാടനം ചെയ്തു. മുൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി, ഡി.സി.സി ജനറൽ സെക്രട്ടറി ഉറുകുന്ന് കെ. ശശിധരൻ, ബ്ലോക്ക് പ്രസിഡന്റ് സി. വിജയകുമാർ, അഞ്ചൽ സോമൻ, എസ്. താജുദ്ദീൻ, നെൽസൺ സെബാസ്റ്റ്യൻ, എ.എ. ബഷീർ തുടങ്ങിയവർ സംസാരിച്ചു.

കോൺഗ്രസ് നേതാക്കളായ സജ്ഞു ബുഖാരി, ജി. ജയപ്രകാശ്, എസ്.ഇ. സജ്ഞയ്ഖാൻ, എബ്രാഹാം തോമസ്, ആർ. സുഗതൻ, സണ്ണി ജോസഫ്, അടൂർ എൻ. ജയപ്രസാദ്, ഇടമൺ ഇസ്മയിൽ, എസ്. സുരേഷ്‌കുമാർ ബാബു, യമുന സുന്ദരേശൻ, സജികുമാരി സുഗതൻ തുടങ്ങിയവർ നേതൃത്വം നൽകി.