കുണ്ടറ: ഇളമ്പള്ളൂർ എസ്.എൻ.എസ്.എം ഹയർ സെക്കൻഡറി സ്കൂളിന്റെ 44-ാം വാർഷികാഘോഷം ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജാ ഗോപൻ സ്കൂൾ അങ്കണത്തിൽ ഉദ്ഘാടാനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.ജി. ഗോപു കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സി.ആർ. രാധാകൃഷ്ണപിള്ള എൻഡോവ്മെന്റ് വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ കെ. രാജേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സീരിയൽ താരം പ്രശാന്ത് കാഞ്ഞിരമറ്റം മുഖ്യ അതിഥിയായി. ഡി. ഉണ്ണി, എസ്. ശരത് ശശി, ഒ. സിന്ധുകുമാരി, രശ്മി. എസ്. കൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ബി. അനിൽകുമാർ സ്വാഗതവും രാജൻ മലനട നന്ദിയും പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി മെഗാ തിരുവാതിരയും നടത്തി.