കൊല്ലം: പട്ടത്താനം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ പൂജകളിൽ ഭക്തജനത്തിരക്കേറുന്നു. ഇന്ന് പുലർച്ചെ 5 .30 ന് മഹാഗണപതി ഹോമം, തുടർന്ന് ത്രികാല ഗുരുപൂജ, ത്രികാല അങ്കുര പൂജ , ത്രികാല ഭഗവതീപൂജ , വിശ്വ ശാന്തി ഹോമം, വൈകിട്ട് 6.30ന് ലളിത സഹസ്രനാമജപം, വിശ്വ ശാന്തി ഹോമ സമർപ്പണം, തത് കലശ മാടി വിശേഷാൽ പൂജ എന്നിവ നടക്കും. താന്ത്രിക പ്രക്രിയയിലൂടെ ബിംബത്തെ ദേവ കല്പന ചെയ്ത് ദേവന് അതിൽ സന്നിധാനം ചെയ്യുവാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുന്നത് ക്ഷേത്രത്തിന്റെ തന്ത്രി മുഖ്യനാണ്. പ്രസിഡന്റ് എച്ച്. ദിലീപ് കുമാർ , ജനറൽ കൺവീനർ ജെ. വിമലകുമാരി, ചന്ദ്രബാലൻ എന്നിവർ പുന:പ്രതിഷ്ഠാ പൂജകൾക്ക് നേതൃത്വം നൽകി.