dyfi
ഡി.വൈ.എഫ്.ഐ ഇരവിപുരം വെസ്റ്റ് മേഖലാ കമ്മിറ്റി നടത്തിയ സെക്കുലർ അസംബ്ലി കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. സത്താർ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം : ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഡി.വൈ.എഫ്.ഐ ഇരവിപുരം വെസ്റ്റ് മേഖലാ കമ്മിറ്റി നടത്തിയ സെക്കുലർ അസംബ്ലി കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സി.പി.എം കൊല്ലം ഈസ്റ്റ് ഏരിയാ കമ്മിറ്റി അംഗവുമായ എം.എ. സത്താർ ഉദ്ഘാടനം ചെയ്തു. ഇരവിപുരം വെസ്റ്റ് മേഖലാ കമ്മിറ്റി പ്രസിഡന്റ് അനന്ദ വിഷ്ണു അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ഇരവിപുരം വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. ഷാജി , കാവൽപ്പുര മുൻ ബ്രാഞ്ച് സെക്രട്ടറി എസ്. നൗഷദ് എന്നിവർ സംസാരിച്ചു. മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു.