തൃശൂർ: ഇടശ്ശേരി സ്മാരക സമിതിയും സ്മാരക ട്രസ്റ്റും ചേർന്ന് പൊന്നാനിയിൽ ഇടശ്ശേരി അനുസ്മരണവും പുരസ്‌കാര സമർപ്പണവും നടത്തും. നാലിന് രാവിലെ ഒമ്പതിന് ഈശ്വരമംഗലം ഐ.സി.എസ്.ആറിൽ വിദ്യാർത്ഥികൾക്കായി കാവ്യാസ്വാദന ക്യാമ്പ് നടക്കും. 5ന് 2ന് എ.വി എച്ച്.എസ്.എസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉണ്ണി ആർ, വി.ആർ. സുധീഷ്, ജി.ആർ. ഇന്ദുഗോപൻ, ഇ. സന്ധ്യ എന്നിവർക്ക് അക്കിത്തം ഇടശ്ശേരി പുരസ്‌കാരം സമ്മാനിക്കും. 'മലയാള കവിതയും നവീനാശയങ്ങളും' എന്ന വിഷയത്തിൽ ഡോ. കെ.പി. മോഹനൻ സ്മാരക പ്രഭാഷണം നടത്തും. അക്കിത്തത്തെ ചടങ്ങിൽ ആദരിക്കുമെന്നും സമിതി പ്രസിഡന്റ് പ്രൊഫ. കെ.വി. രാമകൃഷ്ണൻ, സെക്രട്ടറി ഇ. മാധവൻ, ട്രഷറർ സുരേഷ് കെ. വാരിയർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.