ചാവക്കാട്: പുതുവർഷം പിറന്നതോടെ ചാവക്കാട് ബ്ലാങ്ങാട് കടലോരത്ത് തലയുയർത്തി നിന്ന പാപ്പാഞ്ഞി കത്തിയമർന്നു. ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുതുവത്സരാഘോഷത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ പങ്കെടുത്തു. ചൊവാഴ്ച്ച വൈകീട്ട് ഏഴുമണിയോടെ തന്നെ കടപ്പുറത്തേക്ക് ജനം ഒഴുകി തുടങ്ങിയിരുന്നു. കുന്നംകുളം എ.സി.പിയുടെ ഗാനാലാപനം ജനശ്രദ്ധ നേടി.12ന് ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ പാപ്പാഞ്ഞിക്ക് തീ കൊളുത്തി. തുടർന്ന് ആകാശത്ത് ഗംഭീര വർണ്ണമഴയും അരങ്ങേറി.