തൃശൂർ: ചലച്ചിത്രനടൻ കലാഭവൻ മണിയുടെ മരണ കാരണവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ പ്രചാരണമുണ്ടായതായി ആക്ഷേപം. മണിയുടെ രക്തത്തിൽ കണ്ടെത്തിയ ലഹരിപദാർത്ഥം അദ്ദേഹം കഴിച്ചിരുന്ന ആയുർവേദ ലേഹ്യത്തിൽ നിന്നാണെന്ന് സി.ബി.ഐ റിപ്പോർട്ട് നൽകിയെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് ആയുർവേദ മരുന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി
നിയമനടപടികൾ ശക്തമാക്കണം
''കേരളത്തിൽ നിലവിൽ 650 - ഓളം അംഗീകൃത ഔഷധനിർമ്മാണ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഈ കമ്പനികൾ ഉൽപ്പാദിപ്പിക്കുന്ന ആയുർവേദ മരുന്നുകളിലൊന്നും ലഹരിപദാർത്ഥങ്ങൾ ചേർക്കുന്നില്ല. ഏതെങ്കിലും കമ്പനി ലൈസൻസില്ലാതെ വ്യാജമായി ലഹരി പദാർത്ഥങ്ങൾ ചേർത്ത് മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിൽ അടച്ചുപൂട്ടിക്കണം. നിയമനടപടികൾ കൈക്കൊള്ളണം. അല്ലെങ്കിൽ ഇത്തരം വ്യാജ വാർത്തകൾ കേരളത്തിലെ ആയുർവേദത്തെപറ്റി പൊതുജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കും.''
- ഡോ.ഡി.രാമനാഥൻ, ജനറൽ സെക്രട്ടറി, ആയുർവേദിക് മെഡിസിൻ മാനുഫാക്ച്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ
.