bank
നവീകരിച്ച കെട്ടിടത്തിൽ കനറാ ബാങ്ക് കോണത്തുകുന്ന് ശാഖയുടെ പ്രവർത്തനം വെള്ളാങ്ങല്ലുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പ്രസന്ന അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു..

കോണത്തുകുന്ന്: നവീകരിച്ച കെട്ടിടത്തിൽ കനറാ ബാങ്ക് കോണത്തുകുന്ന് ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു. വെള്ളാങ്ങല്ലുർ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എം.കെ. മോഹനൻ, നായർ അജിത്ത് കൃഷ്ണൻ (ജനറൽ മാനേജർ, സർക്കിൾ ഓഫീസ് തിരുവനന്തപുരം), ജി. പ്രശാന്ത് (അസിസ്റ്റന്റ് ജനറൽ മാനേജർ, റീജ്യണൽ ഓഫിസ് മാനേജർ) എന്നിവർ പ്രസംഗിച്ചു.