ചെറുതുരുത്തി: പൈങ്കുളം സ്‌ക്കൂളിനു സമീപം കുന്നത്ത് വീട്ടിൽ രാമനെ (91) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റക്കായിരുന്നു താമസം. കാലത്ത് വാതിൽ തുറക്കാതിരുന്നത് ശ്രദ്ധയിൽ പെട്ട അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് ചെറുതുരുത്തി പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു. ഭാര്യ: രുഗ്മണി. മക്കൾ: കുമാരൻ, ശങ്കരനാരായണൻ, കൗസല്യ, പരേതനായ വിജയൻ, ശിവദാസൻ. മരുമക്കൾ: സാവിത്രി, ജാനകി, രാജൻ, ഉഷ, ശ്രീജ.