ramavarmapuram
വിവാഹിതരായ കൊച്ചനിയൻ -ലക്ഷ്മി ദമ്പതികളുടെ വിവാഹ രജിസ്‌ട്രേഷൻ രാമവർമപുരം വൃദ്ധസദനത്തിൽ എത്തി ഉദ്യോഗസ്ഥർ നടത്തുന്നു

തൃശൂർ: രാമവർമപുരം വൃദ്ധസദനത്തിൽ വിവാഹിതരായ കൊച്ചനിയൻ - ലക്ഷ്മി ദമ്പതികളുടെ വിവാഹ രജിസ്‌ട്രേഷൻ നടത്തി. വിവാഹം രജിസ്‌ട്രേഷൻ നടത്തുന്നതിനായി കോർപറേഷൻ ജനന- മരണവിവാഹ രജിസ്‌ട്രേഷൻ ചെയ്യുന്നതിന്റെ ചുമതലയുള്ള കോർപറേഷൻ ഹെൽത്ത് സൂപ്പർവൈസർ കെ.സി. മാധവൻ, സബ് രജിസ്ട്രാർ എം. ജലീൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ വൃദ്ധസദനത്തിൽ നേരിട്ട് എത്തിയാണ് രജിസ്‌ട്രേഷൻ നടത്തിയത്. ഒന്നാം സാക്ഷിയായി ജോൺ ഡാനിയലും രണ്ടാം സാക്ഷിയായി വൃദ്ധസദനം സൂപ്രണ്ട് വി.ജി. വിജയകുമാർ ഒപ്പുവച്ചു.
ദമ്പതിമാർക്ക് മേയർ അജിത വിജയൻ വിവാഹ സാക്ഷ്യപത്രം കൈമാറി. ജോൺ ഡാനിയൽ, കരോളി ജോഷ്വ, ജേക്കബ് പുലിക്കോട്ടിൽ, വൃദ്ധസദനം സൂപ്രണ്ട് വി.ജി. ജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു.