തൃശൂർ : ബി.ജെ.പി സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മണ്ഡലം പ്രസിഡന്റുമാരെ ഇന്ന് പ്രഖ്യാപിക്കും. നേരത്തെ സംസ്ഥാന നേതാക്കൾ ജില്ലയിലെത്തി ഒരോ മണ്ഡലത്തിലേയും പഞ്ചായത്ത് പ്രസിഡന്റിന് മുകളിലുള്ളവരുടെ അഭിപ്രായം രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് പ്രഖ്യാപനം നടത്തുന്നത്. ഇതിനിടെ ബി.ജെ.പിയുടെ മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആർ.എസ്.എസ് ഇടപെടൽ നടത്തിയെന്നത് സംബന്ധിച്ച വാർത്ത അടിസ്ഥാനരഹിതമാണെന്ന് ജില്ലാ പ്രസിഡന്റ് എ. നാഗേഷ് പ്രസ്താവനയിൽ പറഞ്ഞു.