തൃശൂർ: കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട ഭൂപരിഷ്‌കരണം നടപ്പിലാക്കിയതിന്റെ 50-ാം വാർഷികാഘോഷങ്ങൾക്ക് തൃശൂരിൽ തുടക്കമാകും. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തുന്ന ആഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നാലിന് വൈകിട്ട് മൂന്നിന് തൃശൂർ ടൗൺ ഹാളിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിക്കും. ആഘോഷപരിപാടികളുടെ ഭാഗമായി സെമിനാറുകൾ, കലാസാംസ്‌കാരിക പരിപാടികൾ, പൊതുസമ്മേളനം എന്നിവയും സംഘടിപ്പിച്ചതായി സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.