ujinnnn
സെർവന്റ്‌സ് ഓഫ് ഗോഡ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ജില്ലാ ജനറൽ ആശുപത്രിയിൽ രോഗികൾക്ക് വിവിധ ആശുപത്രി ഉപകരണങ്ങൾ നൽകുന്നതിന്റെ ഉദ്ഘാടനം ജനതാദൾ ജില്ലാ പ്രസിഡന്റ് യൂജിൻ മൊറേലി നിർവഹിക്കുന്നു

തൃശൂർ: ജില്ലാ ജനറൽ ആശുപത്രിയിൽ രോഗികൾക്ക് 32 വർഷമായി മുടങ്ങാതെ രണ്ടു നേരം ഭക്ഷണം നൽകുന്ന സെർവന്റ്‌സ് ഒഫ് ഗോഡ് എന്ന സംഘടന കാരുണ്യ പ്രവർത്തനത്തിന്റെ മുഖമാണെന്ന് ജനതാദൾ ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി പറഞ്ഞു. തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് വിവിധ ആശുപത്രി ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ജോസ് നിലയാറ്റിങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ റാഫി ജോസ്, കൽദായ ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രാപ്പോലീത്താ, തൃശൂർ അതിരൂപതാ സഹായ മെത്രാൻ ഡോ. ടോണി നീലങ്കാവിൽ, ജെയ്‌സൺ മാണി, ആർ.എം.ഒ. ഡോ. പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.