balagokulam
പുതുവത്സരത്തിൽ വേറിട്ട സന്ദേശവുമായി ബാലഗോകുലം

തൃപ്രയാർ : കടത്തിണ്ണയിലും തെരുവോരങ്ങളിലും അന്തിയുറങ്ങുന്നവർക്ക് പുതപ്പുകളും ഭക്ഷണവുമായി പുതുവത്സര ദിനത്തിൽ ബാലഗോകുലത്തിലെ കുട്ടികൾ തെരുവിലിറങ്ങി. ബാലഗോകുലം തൃപ്രയാർ താലൂക്കിലെ അംഗങ്ങളാണ് അവർ തന്നെ ശേഖരിച്ച പുതപ്പുകളും ഭക്ഷണവുമായെത്തിയത്. തണുപ്പുകാലത്തിന്റെ അവശതകൾ പേറിയവരുടെ അടുത്തേക്ക് ചെന്ന കുട്ടികൾ പുതപ്പുകൾക്കൊപ്പം അവരുടെ കൈ കൊണ്ട് ഭക്ഷണവും വിളമ്പി. ഇതിനായി വിവിധ ഗോകുലങ്ങളിലെ കുട്ടികൾ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്ര പരിസരത്ത് ഒരുമിക്കുകയായിരുന്നു. ഗോകുലം പ്രവർത്തകയായ ഹരിത കുട്ടികളെ സ്വാഗതം ചെയ്തു. ബാലഗോകുലം ജില്ലാ രക്ഷാധികാരി ഉഷ കേശവരാജ്‌ കുട്ടികൾക്ക് മാനവസേവയുടെ സന്ദേശം പകർന്നു. മേഖല ജില്ലാ കാര്യകർത്താക്കളായ ഗോപകുമാർ മാസ്റ്റർ, സുനിൽ എന്നിവർ പങ്കെടുത്തു . ബാലഗോകുലം തൃപ്രയാർ താലൂക്ക് കാര്യകർത്താക്കളായ പ്രവീൺ, രാജേഷ്, സജിത്ത്, വിഷ്ണു, വിജയൻ എന്നിവർ നേതൃത്വം നൽകി...