kc

തൃശൂർ: പ്രവാസി കേരളീയരെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി അയച്ച കത്ത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.

കത്തയച്ചത് രാഹുൽ ഗാന്ധിയുടെ മഹാമനസ്‌കതയാണ്.ജനപ്രതിനിധി കാണിക്കേണ്ട മര്യാദ മാത്രമാണ് രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതു വളച്ചൊടിച്ച് വിവാദമാക്കിയത് ശരിയായില്ല.സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ കേന്ദ്ര നേതൃത്വം തള്ളിപ്പറഞ്ഞില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് ഒപ്പം തന്നെയാണ് കേന്ദ്ര നേതൃത്വവും നിലകൊള്ളുന്നതെന്നും വേണുഗോപാൽ വ്യക്തമാക്കി.