ചാലക്കുടി: സാംബവ വനിതാ സമാജം ജില്ലാ സമ്മേളനം ഞായറാഴ്ച വി.ആർ. പുരത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചാത്തൻ മാസ്റ്റർ ഹാളിൽ രാവിലെ പത്തിന് സംസ്ഥാന പ്രസിഡന്റ് സരള ശശി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അംബിക സുന്ദരൻ അദ്ധ്യക്ഷയാകും.
സാംബവ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.കെ. ശങ്കർദാസ് മുഖ്യ പ്രഭാഷണം നടത്തും. വിവിധ രംഗത്തെ മികച്ച പ്രതിഭകളെ ബെന്നി ബഹന്നാൻ എം.പി ആദരിക്കും. സംസ്ഥാന സെക്രട്ടറി ഭവാനി കുമാരൻ, നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ തുടങ്ങിയവർ പ്രസംഗിക്കും. സമ്മേളനത്തിന് മുന്നോടിയായി രാവിലെ പ്രകടനവും നടക്കും.
ഈറ്റയും മുളയും ലഭ്യമല്ലാത്തതിനാൽ സാംബവ സമുദായം ഇന്ന് കടുത്ത പ്രതിസന്ധിയിലാണെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. തൊഴിൽ സ്ഥിരത ഉറപ്പു വരുത്തുന്ന കാര്യങ്ങളെക്കുറിച്ച് സമ്മേളനം ചർച്ച ചെയ്യും. സംഘാടക സമിതി ചെയർപേഴ്‌സൺ ബേബി ബാലകൃഷ്ണൻ, ബില്ലാ പ്രസിഡന്റ് അംബിക സുന്ദരൻ, ജില്ലാ സെക്രട്ടറി ഓമന വിജയൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.