തൃപ്രയാർ: രാജ്യം നേരിടുന്ന പ്രതിസന്ധികളെ എറ്റെടുക്കുവാനുള്ള കരുത്ത് മതേതര ഇന്ത്യക്കുണ്ടെന്നതിന് തെളിവാണ് രാജ്യത്തു നടന്നു വരുന്ന പ്രതിഷേധങ്ങളെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹ്നാനാൻ എം. പി അഭിപ്രായപ്പെട്ടു. പൗരത്വ നിയമത്തിനെതിരെ ടി.എൻ പ്രതാപൻ എം.പി നടത്തിയ ലോംഗ് മാർച്ചിന്റെ സമാപന സമ്മേളനം തൃപ്രയാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷക തൊഴിലാളികൾ മുതൽ ശാസ്ത്രഞ്ജർ വരെ ഭരണ ഘടന സംരരക്ഷിക്കാൻ തെരുവിലിറങ്ങുന്ന ദിവസങ്ങളാണ് കടന്നു പോകുന്നത്. ഭരണഘടനയെ തിരസ്കരിച്ച് ആർ.എസ്.എസ് അജണ്ട നടപ്പാക്കിയാൽ മതേതര ഇന്ത്യ അതിന് പുല്ലുവില പോലും നൽകില്ല. മോദിയെയും അമിത് ഷായെയും കാലം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുമെന്നും ബെന്നി ബഹ്നാൻ പറഞ്ഞു. ജോസഫ് ചാലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ഫൈസി ഓണമ്പിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. പി.സി വിഷ്ണുദാസ്, ഷാഫി പറമ്പിൽ എം.എൽ.എ, ടി.യു രാധാകൃഷ്ണൻ , സി.എ മുഹമ്മദ് റഷീദ്, ജോസ് വള്ളൂർ, അനിൽ അക്കര എം.എൽ.എ, കെ. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. ടി.എൻ പ്രതാപൻ നന്ദി പറഞ്ഞു..