തൃശൂർ : വൈഗ 2020ന് ഇന്ന് തൃശൂരിൽ തുടക്കം. ഏഴ് വരെ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന വൈഗയുടെ ഉദ്ഘാടനം രാവിലെ 10 ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും.

മന്ത്രി വി.എസ് സുനിൽ കുമാർ അദ്ധ്യക്ഷത വഹിക്കും. വൈകീട്ട് 5.30ന് കൃഷി വകുപ്പിന്റെ 'ജീവനി' പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന 350ൽ അധികം പ്രദർശന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിമാരായ പ്രൊഫ. സി. രവീന്ദ്രനാഥ്, എ.സി മൊയ്തീൻ, ഗവ. ചീഫ് വിപ് കെ. രാജൻ, മേയർ അജിത വിജയൻ, ടി.എൻ പ്രതാപൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, നബാർഡ് ചീഫ് ജനറൽ മാനേജർ ആർ. ശ്രീനിവാസ്, ഡോ.കെ. നിർമൽ ബാബു, ദേവേന്ദ്ര കുമാർ സിംഗ്, ഡോ. രത്തൻ ഖേൽക്കർ തുടങ്ങിയവർ പങ്കെടുക്കും.

വേദിയിൽ ഇന്ന്


ഒന്നിൽ വാഴപ്പഴത്തിന്റെ ഉത്പാദനവും കയറ്റുമതിയും സാദ്ധ്യതകൾ, എന്ന വിഷയത്തിലും വേദി രണ്ടിൽ സുസ്ഥിര കൃഷിയും മൂല്യ വർദ്ധനവും, സംസ്‌കരണം, കയറ്റുമതി, വിപണന ശൃംഖല നയപരമായ ഇടപെടലുകൾ എന്നീ വിഷയങ്ങളിലും സെമിനാറുകൾ.


നാളെ


വേദി ഒന്നിൽ ചെറുധാന്യങ്ങൾ പോഷകാഹാരത്തിനും വരുമാനത്തിനും, ഫ്‌ളോറികൾച്ചർ ആൻഡ് ലാൻഡ് സ്‌കേപ്പിംഗ് വാണിജ്യപരമായ സാദ്ധ്യതകൾ, വേദി രണ്ടിൽ ചക്കയുടെ മൂല്യവർദ്ധനവ്, മൂല്യവർദ്ധനവ് തേനിൽ, നാളികേരത്തിന്റെ മൂല്യവർദ്ധനവ്, ഗതാഗതം, പാക്കേജിംഗ്, ലൈസൻസിംഗ് സാങ്കേതിക സഹായവും സേവനങ്ങളും എന്നീ വിഷയങ്ങളിൽ സെമിനാറുകൾ.


ആറിന്


വേദി ഒന്നിൽ സ്റ്റാർട്ടപ് ഇക്കോ സിസ്റ്റം നാഷണൽ ആൻഡ് സ്റ്റേറ്റ് ലെവൽ, കാർഷിക മേഖലയിൽ യുവാക്കൾക്കായി നൂതന പദ്ധതികൾ, സ്റ്റാർട്ട് അപ് അനുഭവം പങ്കിടൽ വേദി രണ്ടിൽ പൈൻ ആപ്പിൾ മൂല്യ വർദ്ധനവ്, കാർഷികോത്പന്നങ്ങളുടെ ഭൗമ സൂചിക പദവി ചങ്ങാലിക്കോടൻ വാഴപ്പഴം, മറയൂർ ശർക്കര, കാപ്പിയുടെ മൂല്യ വർദ്ധനവ്, മൂല്യ വർദ്ധനവ് സുഗന്ധ വിളകളിൽ കുരുമുളക്, ഏലം എന്നീ സെമിനാറുകളും.


ഏഴിന്


വേദി ഒന്നിൽ ആരോഗ്യകേരളം പച്ചക്കറി ഉത്പാദനത്തിൽ കേരളം സ്വയം പര്യാപ്തതയിലേക്ക്, വേദി രണ്ടിൽ കേരളത്തിലെ ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെ വികസനവും സുസ്ഥിരതയും, സുസ്ഥിര വരുമാനത്തിന് ഇളനീർ സാദ്ധ്യതകൾ എന്നീ വിഷയങ്ങളിൽ ഓപ്പൺ ഫോറം ചർച്ചയും നടക്കും.