ചേർപ്പ്: സനാതന ധർമ്മപരിഷത്ത് പാറളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചാര്യ വന്ദനം 6 ന് വൈകീട്ട് 4ന് പള്ളിപ്പുറം പയങ്കൽ ഭഗവതി ക്ഷേത്രാങ്കണത്തിൽ നടക്കും. ആറാട്ടുപുഴ ഹിന്ദു മഹാസമ്മേളനത്തിന്റെ മുന്നോടിയായി സമീപ കേന്ദ്രങ്ങളിൽ നടക്കുന്ന സൽസംഗങ്ങളുടെ ഭാഗമായിട്ടാണ് പാറളം പഞ്ചായത്ത് തലത്തിൽ സനാതന ധർമ്മവിശ്വാസികളുടെ ഒത്തുചേരൽ വേദി ഒരുങ്ങുന്നത്.

വിചാര സന്ധ്യ വെങ്ങിണിശേരി നാരായണാശ്രമ തപോവനം സ്വാമി ഭൂമാനന്ദ തീർത്ഥ ഉദ്ഘാടനം ചെയ്യും. കൊളത്തൂർ അദ്വൈതാശ്രമം സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടക്കും. ചെറുശേരി വിവേകാനന്ദ സേവാകേന്ദ്രം സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിക്കും. സ്വാമി ബ്രഹ്മസ്വരൂപാനന്ദ, സ്വാമി തേജസ്വരൂപാനന്ദ സരസ്വതി, സ്വാമി തത്ത്വരൂപാനന്ദ സരസ്വതി തുടങ്ങിയ ആത്മീയ ആചാര്യന്മാർ അനുഗ്രഹ പ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ സനാതന ധർമ്മപരിഷത്ത് രക്ഷാധികാരി സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, പ്രസിഡന്റ് കെ.ആർ ഗംഗാധരൻ, സെക്രട്ടറി തങ്കപ്പൻ വടാശേരി, സി.ജി പുഷ്പാംഗദൻ, വി.കെ രവീന്ദ്രൻ, വി. മുരളി മാസ്റ്റർ, സ്വാമി തത്വരൂപാനന്ദ സരസ്വതി എന്നിവർ പങ്കെടുത്തു. 24, 25, 26 തിയതികളിലാണ് ആറാട്ടു പുഴ ഹിന്ദുമഹാസംഗമം നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു...