കയ്പമംഗലം: ഒരു മുത്തശിക്കഥ അഥവാ ഭൂതപ്പാട്ട് എന്ന നാടകത്തിലൂടെ പ്ലാസ്റ്റിക് വിപത്തിനെതിരെയുള്ള ബോധവത്കരണത്തിന് തുടക്കമിട്ട് വിദ്യാർത്ഥികൾ. കയ്പമംഗലം വിജയഭാരതി എൽ.പി സ്‌കൂൾ കുട്ടികളാണ് ബോധവത്കരണം നടത്തിയത്. സ്‌കൂൾ മാനേജർ സോമൻ താമരക്കുളം, പ്രധാനാദ്ധ്യാപിക പി. ഷീന, കെ.എസ് ഗിരീഷ് എന്നിവരാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. 15 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യാവിഷ്‌കാരവുമായി വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും അരങ്ങിലെത്തുന്നുണ്ട്. കയ്പമംഗലം പഞ്ചായത്തിന്റെ വിവിധയിടങ്ങളിലും, പെരിഞ്ഞനം, ചെന്ത്രാപ്പിന്നി, എടമുട്ടം എന്നിവിടങ്ങളിലും നാടകം അവതരിപ്പിച്ചു. കാളമുറിയിൽ നിന്നാരംഭിച്ച നാടകത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് നിർവഹിച്ചു. പഞ്ചായത്തംഗം പി. എ സജീർ, മതിലകം ബി.പി.ഒ ടി.എസ്. സജീവൻ തുടങ്ങിയവർ സംസാരിച്ചു...