കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയനിൽ യോഗം തലത്തിലെ ഗ്രേഡിംഗ് കഴിഞ്ഞ മൈക്രോ ഫിനാൻസ് യൂണിറ്റുകൾക്ക് ഒരു കോടി രൂപ വായ്പ വിതരണം ചെയ്തു. വായ്പ വിതരണോദ്ഘാടനം യൂണിയൻ സെക്രട്ടറി പി.കെ രവീന്ദ്രൻ നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് സി.ബി ജയലക്ഷ്മി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ ബേബി റാം മുഖ്യ പ്രഭാഷണവും മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ ഡിൽഷൻ കോട്ടേക്കാട്ട് ആമുഖ പ്രസംഗവും നടത്തി. ധനലക്ഷ്മി ബാങ്ക് സീനിയർ മാനേജർ സുരേഷ് കുമാർ, ബ്രാഞ്ച് മാനേജർ ഫസീല, യൂണിയൻ നേതാക്കളായ ഇ.ജി സുഗതൻ, സുലേഖ അനിരുദ്ധൻ തുടങ്ങിയവർ പ്രസംഗിച്ചു.