കയ്പമംഗലം: അപേക്ഷിച്ചവർക്ക് കുടിക്കട സർട്ടിഫിക്കറ്റ് ലഭിക്കുന്നത് വൈകുന്നതായി ആക്ഷേപം. മതിലകം രജിസ്ട്രാർ ആഫീസിൽ കുടിക്കടത്തിന് നിരവധി പേരാണ് അപേക്ഷ നൽകി കാത്തിരിക്കുന്നത്. സാധാരണ അപേക്ഷിച്ചാൽ തൊട്ടടുത്ത ദിവസം തന്നെ ഓൺ ലൈനായി ലഭിക്കാറുള്ള കുടിക്കടം അഞ്ച് ദിവസമായിട്ടും ലഭിച്ചിട്ടില്ലെന്ന് കോഴിപറമ്പിൽ ബാബു പറഞ്ഞു. ബാങ്കിൽ കൊടുക്കുന്നതിനും, വായ്പയെടുക്കുന്നതിനും മറ്റും അക്ഷയ കേന്ദ്രത്തിലൂടെയും , ആധാരം എഴുത്തുകാർ മുഖേനയും ഓൺ ലൈനിലൂടെയുമാണ് കുടിക്കടത്തിന് അപേക്ഷിക്കുന്നത്. മതിലകം രജിസ്ട്രാർ വിരമിച്ചതിനെ തുടർന്ന് കുടിക്കടങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യാഗസ്ഥനാണ് രജിസ്ട്രാറുടെ താത്കാലിക ചുമതല വഹിക്കുന്നത്. ഇതു കൊണ്ടാവാം കുടിക്കടങ്ങൾ വൈകാൻ കാരണമെന്നറിയുന്നു.