തൃശൂർ: കേരളത്തിൽ ടൂറിസം സോൺ സ്ഥാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹോട്ടൽ ഹയാത്ത് റീജൻസിയുടെ ഉദ്ഘാടനച്ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖല തഴച്ചുവളരാനായി, കേരളത്തിന്റെ ഓരോ ഇഞ്ചും ഇതിനായി പരമാവധി പ്രയോജനപ്പെടുത്തണം. ടൂറിസം - ഐ.ടി മേഖലകളിൽ ഏകജാലക സംവിധാനം ആവശ്യമാണ്. ഭരണ നിർവഹണം ടൂറിസം സൗഹൃദമാകണം. ഒരു ലക്ഷം കോടി രൂപയായി ടൂറിസത്തിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി അടിസ്ഥാന സൗകര്യം വികസിപ്പിക്കണം. ലുലു ഗ്രൂപ്പും എം.എ. യൂസഫലിയും ഈ മേഖലയിൽ നൽകുന്ന സംഭാവന വളരെ വലുതാണെന്നും ചെന്നിത്തല പറഞ്ഞു.