lulu

തൃശൂർ: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് ലോകത്തെ അറിയിക്കേണ്ടത് സർക്കാരിന്റെ മാത്രമല്ല, ഭരണപക്ഷവും പ്രതിപക്ഷവും ബിസിനസുകാരും മാദ്ധ്യമങ്ങളും പരിസ്ഥിതി പ്രവർത്തകരുമടക്കമുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും ബാദ്ധ്യതയും ചുമതലയുമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ഹയാത്ത് റീജൻസിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം വികസിക്കേണ്ടതും ഇവിടേക്ക് ഒരുപാട് പദ്ധതികൾ വരേണ്ടതും ഭാവി തലമുറയുടെ കൂടി ആവശ്യമാണ്. ഗൾഫിലെ ജോലി സാദ്ധ്യതകൾ കുറയുന്നത് കേരളത്തെയാണ് ഏറ്റവുമധികം ബാധിക്കുക. കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരേണ്ടത് തന്റെ കൂടി ബാദ്ധ്യത ആയതിനാലാണ് ഗൾഫിലെ ഭരണാധികാരികളുമായുള്ള ചർച്ചകൾക്ക് മുൻകൈ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.