school
ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികൾ എഴുത്തുകാരൻ ആനന്ദിനെ സന്ദർശിച്ചപ്പോൾ

ഇരിങ്ങാലക്കുട : വിദ്യാർത്ഥികളോട് ചിന്തിക്കാനും ചോദ്യം ചോദിക്കുവാനും ശീലിക്കണമെന്നും അദ്ധ്യാപകരോട് അവരെ അതിനായി ശീലിപ്പിക്കണമെന്നും എഴുത്തുകാരൻ ആനന്ദ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികൾ അദ്ദേഹത്തെ സന്ദർശിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളെ കുറിച്ചും സാഹിത്യജീവിതത്തെ കുറിച്ചും സാമൂഹികപ്രശ്നങ്ങളെ കുറിച്ചും ഒരു മണിക്കൂറോളം കുട്ടികളുമായി ആശയ വിനിമയം നടത്തി. എസ്‌.എൻ.ഇ.എസ് ചെയർമാൻ കെ.ആർ നാരായണൻ ഉപഹാരം സമർപ്പിച്ചു. മാനേജർ ഡോ. ടി.കെ ഉണ്ണിക്കൃഷ്ണൻ പൊന്നാട അണിയിച്ച് ആദരിച്ചു.

ശാന്തിനികേതൻ പൈതൃകം മലയാളം സാഹിത്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ പി.എൻ ഗോപകുമാർ, ബീന മുരളി, കെ.വി റെനിമോൾ, വി.എസ്‌ നിഷ , ഷൈനി പ്രദീപ്, ശബ്ന സത്യൻ, ഷിഹാബ് എന്നീ അദ്ധ്യാപകരും വേദിക സജീവൻ, ആശ്രയ് കൃഷ്ണ , നമ്യ മനീഷ് , ശ്വേത പ്രകാശ്, ഷെറിൻ , ആതിര അനിൽ, അജ്ഞന പി തുടങ്ങി വിദ്യാർത്ഥികളും പങ്കെടുത്തു.