തൃശൂർ : സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയ സുഭാഷ് വാസുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ്‌ തൃശൂർ ജില്ലാ കമ്മിറ്റി യോഗം പ്രമേയം പാസാക്കി. കേന്ദ്ര ഗവൺമെന്റ് പാസാക്കിയ ദേശീയ പൗരത്വ നിയമം നടപ്പാക്കുന്നതിൽ നിന്ന് യാതൊരു കാരണവശാലും പിന്മാറരുതെന്നും കമ്മിറ്റി പ്രമേയം പാസാക്കി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് സി.ഡി ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഇന്ദിരാദേവി ടീച്ചർ , ജോയിന്റ് സെക്രട്ടറിമാരായ ബ്രുഗുണൻ മനക്കലാത്ത്, പി.എസ്‌ രാധാകൃഷ്ണൻ , ട്രഷറർ അതുല്യഘോഷ് വെട്ടിയാട്ടിൽ എന്നിവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റുമാരായ വി.കെ കാർത്തികേയൻ, അഡ്വ.എം.ആർ മനോജ് കുമാർ, പി.കെ സന്തോഷ്, പി.കെ പ്രസന്നൻ , ദിനിൽ മാധവൻ, ഹരി ശങ്കർപൂലാനി , ഷിജിൽ ചുള്ളിപ്പറമ്പിൽ, അനിൽ തോട്ടവിഥി , എ.എ വിമലാനന്ദൻ മാസ്റ്റർ, പി.വി വിശ്വേശ്വരൻ, സി.ജി പുഷ്പാംഗദൻ എന്നിവർ പങ്കെടുത്തു...