പുതുക്കാട്: ദേശീയപാത പൊലീസ് സ്റ്റേഷനു സമീപം സർവീസ് റോഡിൽ കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ താഴ്ന്നു. ഇന്നലെ രാവിലെ 6.30 ഓടെയായിരുന്നു സംഭവം. മുപ്ലിയത്തു നിന്നും മുളങ്കുത്തുക്കാവ് മെഡിക്കൽ കോളേജിലേക്ക് പോയിരുന്ന ബസ് യാത്രക്കാർക്ക് ഇറങ്ങാനായി സർവീസ് റോഡിനോടു ചേർന്നുള്ള കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിൽ നിറുത്തിയപ്പോഴായിരുന്നു ടയർ താഴ്ന്നത്. ഒരു ടയറിന്റെ പകുതിയോളം താഴ്ന്നു. ഇതിനെ തുടർന്ന് ബസിന് കേടുപാടുകൾ സംഭവിച്ചതിനാൽ ഇന്നലത്തെ സർവീസ് നിറുത്തി. യാത്രക്കാർക്കാർക്കും പരിക്കില്ല. റോഡിനു താഴെ കൂടി വാട്ടർ അതോറട്ടിയുടെ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി ആറു മീറ്ററോളം ആഴത്തിൽ റോഡ് തുളച്ച് പൈപ്പ് കടത്തുന്നുണ്ടായിരുന്നു.