തൃശൂർ : കേരളത്തിലെ ദളിത് ജനവിഭാഗങ്ങൾക്ക് ഭൂമി ലഭിക്കാതെ പോയത് വിമോചന സമരം മൂലമാണെന്ന് മന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. ഭൂപരിഷ്‌കരണത്തിന്റെ അമ്പതാം വാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂപരിഷ്കരണം നടപ്പാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കാൾ നല്ലത് ആദിവാസികൾ ഉൾപ്പടെയുള്ള നിരവധി പേർക്ക് കിടപ്പാടം ഉണ്ടാക്കാനുള്ള ഭൂമി കണ്ടെത്താനുള്ള സാദ്ധ്യത ആലോചിക്കലാണെന്നും അദ്ദേഹം പറഞ്ഞു..