prepaid-auto
ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോയിൽ യാത്ര ചെയ്യുന്നതിനെത്തിയ ആദ്യ യാത്രക്കാരനെ എം.എൽ.എയുടെ നേതൃത്വത്തിൽ പുഷ്പം നൽകി സ്വീകരിക്കുന്നു.

ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ യാഥാർത്ഥ്യമായി. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ വി.എസ്. രേവതി അദ്ധ്യക്ഷയായി. ആദ്യ യാത്രക്കാരന് എം.എൽ.എയുടെ നേതൃത്വത്തിൽ പുഷ്പം നൽകി സ്വീകരിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഭിലാഷ്. വി.ചന്ദ്രൻ, നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ് ഷെനിൽ, വാർഡ് കൗൺസിലർ ശ്രീദേവി ബാലൻ, ടെമ്പിൾ പൊലീസ് ഇൻസ്‌പെക്ടർ പ്രേമാനന്ദ കൃഷ്ണൻ, സതേൺ റെയിൽവേ ചീഫ് കമേഴ്‌സൽ ഇൻസ്‌പെക്ടർ പ്രസൂൺ.എസ്.കുമാർ, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് പി. രാധാകൃഷ്ണൻ, ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജി.കെ. പ്രകാശൻ, തൊഴിലാളി സംഘടനാ പ്രതിനിധികളായ ഗോപി മനയത്ത്, സേതു തിരുവെങ്കിടം, ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് സി. ജയരാജ് എന്നിവർ സംസാരിച്ചു.
2016ൽ ഓണസമ്മാനമായി നഗരസഭ പ്രഖ്യാപിച്ചതായിരുന്നു പ്രീപെയ്ഡ് ഓട്ടോ സംവിധാനം. പ്രീപെയ്ഡ് ഓട്ടോക്ക് ആവശ്യമായ കൗണ്ടറും കമ്പ്യൂട്ടർ സംവിധാനവും റോട്ടറി ക്ലബാണ് നൽകിയിട്ടുള്ളത്.