തൃശൂർ: ആധുനിക കേരളത്തിന് അടിത്തറയിട്ട സമഗ്ര ഭൂപരിഷ്‌കരണ നിയമത്തിന്റെ യഥാർത്ഥ അവകാശി, നിയമം നടപ്പാക്കാൻ നേതൃത്വം നൽകിയ മുൻ മുഖ്യമന്ത്രി അച്യുത മേനോൻ തന്നെയെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ.

കേരള ഭൂപരിഷ്‌കരണ നിയമം നടപ്പായതിന്റെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള സെമിനാറുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.1957 ലെ ആദ്യ മന്ത്രിസഭയിൽ നിയമം അവതരിപ്പിക്കാനും പിന്നീട് നിയമം സമഗ്രമാക്കുന്നതിനും പിന്നിൽ പ്രവർത്തിച്ചത് അച്ച്യുതമേനോനാണ്. 1969 മുതൽ 77 വരെ അധികാരത്തിലിരുന്ന അച്ച്യുത മേനോൻ സർക്കാരിന്റെ നേട്ടങ്ങളിൽ പ്രധാനമായതും ഭൂപരിഷ്‌കരണ നിയമമാണെന്നും മന്ത്രി പറഞ്ഞു.