കൊടുങ്ങല്ലൂർ: പാലക്കാട്‌ നടന്ന 37-ാമത് സംസ്ഥാന ജൂനിയർ ടെക്നിക്കൽ സ്കൂൾ കായിക മേളയിൽ കൊടുങ്ങല്ലൂർ ടെക്നിക്കൽ സ്കൂൾ ഒന്നാം സ്ഥാനം നേടി. 87പോയന്റുകൾ വാരിക്കൂട്ടിയാണ് കൊടുങ്ങല്ലൂർ ജെ.ടി.എസ് ഈ നേട്ടം കൈവരിച്ചത്. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഈ സ്കൂളിലെ ഫിദ ജഹാൻ വ്യക്തിഗത ചാമ്പ്യനായി. ഏറെക്കാലത്തിന് ശേഷമാണ് കൊടുങ്ങല്ലൂർ ടെക്നിക്കൽ സ്കൂളിന് ഈ കായിക നേട്ടം കൈവരിക്കാനായത്. സ്കൂളിന് സ്വന്തമായി സജ്ജമാക്കിയ മൈതാനം കൊടുങ്ങല്ലൂരിന്റെ കായികപുരോഗതിയിൽ വലിയ പങ്ക് വഹിച്ചുവെന്ന് വ്യക്തമാക്കുന്നതായി ഈ നേട്ടം.