മാള: ഭാരതീയ വിദ്യാനികേതൻ മാതൃഭാരതി ചാലക്കുടി സങ്കുൽ മാതൃസംഗമം പൂപ്പത്തി സരസ്വതി വിദ്യാലയത്തിൽ സംഘടിപ്പിച്ചു. സമന്വയം എന്ന പേരിൽ നടന്ന സംഗമം മുൻ എം.പി പ്രൊഫ. സാവിത്രി ലക്ഷ്മണൻ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ആശ പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ടി.എൻ രാമൻ സന്ദേശം നൽകി. എം. ലക്ഷ്‌മികുമാരി, ദിവ്യ സുബീഷ്, സിജി വിനോദ്, ലതിക വർമ്മ, ദിവ്യ ഷാജി, സൗമ്യ സുരേഷ്, സുഷമ, ജിനി സുഭാഷിതൻ, ജിഷ രമേശ്, രാധ തുടങ്ങിയവർ സംസാരിച്ചു.